09:17am 13 November 2026
NEWS
സ്വർണവിലയിൽ വൻ ഇടിവ്; കേരളത്തിൽ പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും
13/11/2026  08:56 AM IST
nila
സ്വർണവിലയിൽ വൻ ഇടിവ്; കേരളത്തിൽ പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും

 

രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും സ്വർണവിലയിൽ വൻ കുറവുണ്ടാകുമെന്ന് പ്രതീക്ഷ. നിലവിൽ രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 3,850 ഡോളറിന് താഴെയെത്തി. ഇന്നലെ മാത്രം ഏകദേശം 100 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 3,960 ഡോളറിലായിരുന്നു രാജ്യാന്തര വിപണിയിലെ സ്വർണവില.

വിലയിടിവ് ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയേക്കും. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും.

ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.

അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന്റെ തകർച്ച തുടരുകയാണ്. ജനുവരി 29ന് ഔൺസിന് 5,595 ഡോളർ വരെ ഉയർന്ന സ്വർണവില ഇപ്പോൾ 3,850 ഡോളറിലേക്ക് താഴ്ന്നു. റെക്കോർഡ് നിരക്കിൽനിന്ന് 1,745 ഡോളറിന്റെ ഇടിവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.

വിലയിടിവ് എവിടെ അവസാനിക്കുമെന്ന കാര്യത്തിൽ വിപണിയിൽ വ്യക്തതയില്ല. ഔൺസിന് 3,700 ഡോളറും തുടർന്ന് 3,500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്നാണ് ചില വിപണി വിലയിരുത്തലുകൾ. രാജ്യാന്തര വിപണിയിലെ ഈ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയിലും വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img